2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

വേഷപകര്‍ച്ച


വേഷപകര്‍ച്ച 
തൊണ്ണൂറിന് ശേഷം 
കഴുകന്‍ പ്രാവിനെപോലെയായി .
അത് പ്രാവുപോലെ
ആകാശ മേഘങ്ങളില്‍ പൊട്ടായി ,
ചിറക് കുഴയാതെ പറക്കും .
എതിത്തിരിയിടത്തിലും ഇരിക്കും ,
ആര്‍ദ്രതയൂറുന്ന വാക്ക് കൊണ്ടു വര്‍ത്തമാനിക്കും.
എല്ലാ മെയ്‌വഴക്കത്തിലും
കഴുകന്‍ പ്രവിനെപോലെതന്നെ .
ഇടംവലം ,വലമിടം തിരിയുമ്പോഴും 
ഉണര്‍വിലുമുറക്കത്തിലും
ഇരു കൈയ്യുമറിയാത്ത 
ദാനത്തിലും
കഴുകന്‍ പ്രാവിനെ പോലെ .
ഏതു പ്രണയത്തിലും സൗഹൃദത്തിലും 
നിസ്വാര്‍ത്ഥ സേവകന്‍ 
ഏതു യുദ്ധത്തിലും സമാധാനദൂതന്‍ 
അങ്ങനെയങ്ങനെ,
ഏപ്പോഴും കഴുകന്‍ 
പ്രവിനെപോലെത്തന്നെ 
എന്നാല്‍...
ശവം മുന്നില്‍ വെച്ചുള്ള 
ആ തിരിച്ചറിയല്‍ പരേഡില്‍ 
കഴുകന്‍ ഏപ്പോഴും 
പതറി വെളിപ്പെടുന്നു .
പരാജയപ്പെടുന്നു.  

4 അഭിപ്രായങ്ങൾ:

Kalavallabhan പറഞ്ഞു...

ഒരഴിമതിക്കാരനായ രാഷ്ട്രീയക്കാരന്റെ മുഖമാണിവിടെ എനിക്ക് കാണാൻ കഴിഞ്ഞത്.

Gireesh KS പറഞ്ഞു...

നന്നായിരിക്കുന്നു.
ഞാനും ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട്‌.
http://gireeshks.blogspot.in/
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.

subabu ariyallur പറഞ്ഞു...

thanks..

അജ്ഞാതന്‍ പറഞ്ഞു...

:) വളരെ നല്ല പോസ്റ്റ്‌.. , സര്‍ എന്റെ ബ്ലോഗ്‌ കുടി വിസിറ്റ് ചെയ്തു കമന്റുകള്‍ ഇടണേ ....


ജാലകം- എന്റെ ചെറിയ ലോകത്തിന്റെ ജാലകം