കഥ
വിശപ്പ്
സായന്തനമായി.
മരത്തില്‍ കിളികള്‍ കുടണഞ്ഞു
തുടങ്ങിയിരിക്കുന്നു.
ഒറ്റപ്പെട്ടൊരു കൊമ്പില് തന്റെ കൂടിനടുത്ത്
പെണ്‍കിളി മുകയായിരുന്നു,
ഇണയെ കാത്ത്, മക്കളെയും....
ഇണക്കിളി വന്നു.
പെണ്‍കിളി ചോദിച്ചു:
"ഇന്നും വെറും ചുണ്ടൊടെയാണോ?"
"അതെ" ആണ്‍കിളിമൊഴിഞ്ഞു .
"എനിക്കും ഒന്നും കിട്ടിയില്ല, മക്കളെവിടെ?"
പെണ്‍കിളിചോദിച്ചു .
"അപ്പുറത്തെ കൊമ്പിലൊരു
കിളി വിശന്നു മരിച്ചിരിക്കുന്നു ,
അതിനെ തിന്നുവാന്‍..."
ആണ്‍കിളി പറഞ്ഞു .
"ഇന്നെന്തു ചെയ്യും, എനിക്ക് വിശക്കുന്നു"
ദയനീയമായ സ്വരത്തില്‍
പെണ്‍കിളി പറഞ്ഞു .
"നീ എന്നെ തിന്നോളൂ ..."
ആണ്‍ കിളി പറഞ്ഞു .
"അപ്പോ നീയോ ?"
"പിന്നെ എനിക്ക് വിശക്കില്ലല്ലോ".
.
(ഇന്ന് ഓണക്കാഴ്ച 1997 )
9 അഭിപ്രായങ്ങൾ:
മെസ്സേജ് കൊള്ളാം
വളരെ നല്ല വരികള്‍...
gr8!
നിസ്സഹായവസ്ഥയിലും സ്നേഹം മാത്രം, ഒപ്പം വ്യവസ്ഥിതിക്ക് നേരെ ഒരാട്ടും..
നന്നായി ആശയം.
നന്നായി.
good
ലോക വിശപ്പിന്‍റെ വിളി രണ്ടു മൂന്ന് ദിവസം മുന്‍പ് കടന്നുപോയി ...
നല്ല ചിന്തകള്‍ !
ആശംസകളോടെ
അസ്രൂസ്
http://asrusworld.blogspot.com/
good
നന്നായി......
ഇനിയും തുടരുക....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ