2015, നവംബർ 11, ബുധനാഴ്‌ച

ബാറിൽ നിന്ന് ബീറിലേക്ക് 

ബാർ
ആവേശമായിരുന്നു.
ഉത്സവമായിരുന്നു.
പാട്ടുണ്ടായിരുന്നു.
സൗഹൃദമുണ്ടായിരുന്നു.
ചിന്തയുണ്ടായിരുന്നു.
പച്ചപ്പുണ്ടായിരുന്നു.
വിപ്ലവമുണ്ടായിരുന്നു.
    
ബിയർ
 കയറിചെല്ലുമ്പോഴെ;
അറിയാം,മരണംപോലൊരു മൂകത.
നിശബ്ദത ഒട്ടിനില്ക്കുന്ന 
ചില ഓർമ്മചടങ്ങുകൾ മാത്രം.
മരണാനന്തരക്രിയകൾ പോലെ.

ബാർമരണത്തിന്റെ 
പട്ടടയ്ക്ക് മുകളിലിരുന്നുള്ള 
അനുഷ്ഠാനങ്ങൾ പോലെ 
ചിലത് മാത്രം.
എങ്കിലും ...