2011, ഫെബ്രുവരി 16, ബുധനാഴ്‌ച



ലോകോത്തരം
ചതഞ്ഞശരീരം കൊണ്ടൊരു നൃത്തം. 
ചിലമ്പിച്ച ശബ്ദവുമായൊരു ഗാനം. 
ഒറ്റയ്ക്കൊരു തെരുവുകാഴ്ച്ചയിലിതൊരു ഭിക്ഷാപാത്രം .
കൊടുംചൂടുളൊരു ഹൃദയത്തിന്റെ കാത്ത് സൂക്ഷിപ്പ് 
കരമറ്റു കാല്‍കള്‍ തളര്‍ന്നുപോയ ,
നിസ്സഹായതയുടെ  ചുടുനിമിഷങ്ങളില്‍
ജീവനമായി കൈവെള്ളയിലെത്തുന്ന ഹൃദയം.
സ്പന്ദനം  ;ചില്ലറതതുട്ടുകളുടെ കിലുക്കം. 
ജീവനം; കൈവഴികളില്‍ നിന്നെതതുന്ന നാണയങ്ങള്‍.
2
ഭിക്ഷാപാത്രമൊരു തെരുവിന്‍ ചവറ്റുകുട്ടയാണ്. 
തീനും കുടിയു, മാര്‍ഭാടവും തീരവേ,
കീശയുടെ ഭാരമായിത്തീരുന്ന
നാണയത്തുട്ടുകളെറിയാനുള്ള ചവറ്റുകുട്ട.
അവജ്ഞയില്‍ ചിറികോട്ടിയെടുത്ത്
സഹതാപത്തിന്റെ ആദര്‍ശമണിഞ്ഞ്‌
കാരുണ്യത്തിന്റെ കപടതയും ചേര്‍ത്ത്
എറിഞ്ഞു നല്‍കാനുള്ള നാണയങ്ങളുടെ ചവറ്റുകുട്ട.
3
ഭീക്ഷാപാത്രമൊരു തെരുവിന്‍ ജന്മമാണ്.
ജീവിതാശകളറ്റു പോകെ
കയങ്ങളു, മുറവകളും വരണ്ടുപോകെ 
മൃതിയുടെ വാതിലുമടഞ്ഞു പോകെ 
ജനിച്ചു പോകുന്ന ഓരോ നാണയതുട്ടിനുമൊപ്പം
പിറവിയെടുക്കുന്ന ജന്മം.
4
ഭിക്ഷാപാത്രമൊരു തെരുവിന്‍ ജീവിതമായ്‌,
അത്ഭുത മതിലിലെ വിള്ളലായ്,
കറുപ്പ് പുതച്ചയടിമകളുടെ കാല്ച്ചങ്ങലയായ് ,
അമ്മതന്‍ ഹൃദയത്തിലെ ചെന്താമര പൂവായ് ,
കണ്ണാടിക്കൂട്ടില്‍ വില്‍പ്പനയ്ക്കുള്ളോരു ജഡമായ്‌,
ശവംതീനിപക്ഷിയുടെ കൊക്കിലെ എച്ചിലായ്,
അഭിനവ സമത്വത്തിന്റെ കൊമ്പന്‍ പല്ലായ്‌,
അകം  ജീര്‍ണതയുടെ ബലിക്കുടുക്കയായ്, 
കല്പാന്ത കാലം വരേയ്ക്കും 
വറ്റാത്തൊരായുസ്സുമായ്
ജീവിക്കുന്ന തെരുവിന്നാത്മ ജീവിതം.
_