2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

വിശപ്പ്‌


കഥ
വിശപ്പ്‌

സായന്തനമായി.
മരത്തില്‍ കിളികള്‍ കുടണഞ്ഞു
തുടങ്ങിയിരിക്കുന്നു.
ഒറ്റപ്പെട്ടൊരു കൊമ്പില് ‍തന്റെ കൂടിനടുത്ത്
പെണ്‍കിളി മുകയായിരുന്നു,
ഇണയെ കാത്ത്, മക്കളെയും....
ഇണക്കിളി വന്നു.
പെണ്‍കിളി ചോദിച്ചു:
"ഇന്നും വെറും ചുണ്ടൊടെയാണോ?"
"അതെ" ആണ്‍കിളിമൊഴിഞ്ഞു .
"എനിക്കും ഒന്നും കിട്ടിയില്ല, മക്കളെവിടെ?"
പെണ്‍കിളിചോദിച്ചു .
"അപ്പുറത്തെ കൊമ്പിലൊരു
കിളി വിശന്നു മരിച്ചിരിക്കുന്നു ,
അതിനെ തിന്നുവാന്‍..."
ആണ്‍കിളി പറഞ്ഞു .
"ഇന്നെന്തു ചെയ്യും, എനിക്ക് വിശക്കുന്നു"
ദയനീയമായ സ്വരത്തില്‍
പെണ്‍കിളി പറഞ്ഞു .
"നീ എന്നെ തിന്നോളൂ ..."
ആണ്‍ കിളി പറഞ്ഞു .
"അപ്പോ നീയോ ?"
"പിന്നെ എനിക്ക് വിശക്കില്ലല്ലോ".
.
(ഇന്ന് ഓണക്കാഴ്ച 1997 ) 

11 അഭിപ്രായങ്ങൾ:

ഒഴാക്കന്‍. പറഞ്ഞു...

മെസ്സേജ് കൊള്ളാം

Jishad Cronic പറഞ്ഞു...

വളരെ നല്ല വരികള്‍...

ramanika പറഞ്ഞു...

gr8!

പട്ടേപ്പാടം റാംജി പറഞ്ഞു...

നിസ്സഹായവസ്ഥയിലും സ്നേഹം മാത്രം, ഒപ്പം വ്യവസ്ഥിതിക്ക്‌ നേരെ ഒരാട്ടും..
നന്നായി ആശയം.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

നന്നായി.

Malayalam Songs പറഞ്ഞു...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

Remani.K.T പറഞ്ഞു...

good

asrus..ഇരുമ്പുഴി പറഞ്ഞു...

ലോക വിശപ്പിന്‍റെ വിളി രണ്ടു മൂന്ന് ദിവസം മുന്‍പ് കടന്നുപോയി ...
നല്ല ചിന്തകള്‍ !
ആശംസകളോടെ
അസ്രൂസ്‌
http://asrusworld.blogspot.com/

baiju പറഞ്ഞു...

good

baiju പറഞ്ഞു...

good

അജ്ഞാതന്‍ പറഞ്ഞു...

നന്നായി......
ഇനിയും തുടരുക....